പോഞ്ഞിക്കര റാഫി രചിച്ച ഓരാ പ്രൊ നോബിസ്‌

കൊച്ചിയിൽ കച്ചവടത്തിനുവന്ന ഡച്ചുകാരും പോർത്തുഗീസുകാരും കൊച്ചിയുടെമേൽ അധികാരത്തിനുവേണ്ടി പടപൊരുതി. പരാജിതനായി പലായനം ചെയ്യേണ്ടിവന്ന പോർത്തുഗീസ്‌ മാടമ്പി അസ്വേരസ്‌ കപ്പിത്താന്‌ പൊന്നും പണവും കടത്തിക്കൊണ്ടു പോവാനാവാതെ ഭൂമിക്കടിയിൽ നിക്ഷേപിക്കുകയും അതിന്‌ കാവൽക്കാരനായി തീരാൻ 33-​‍ാമത്തെ വയസ്സിൽ സ്വയം കുരുതിക്കു തയ്യാറായ കുതിരക്കാരനായ ആംബ്രോസ്‌ ഒന്നാമന്റെയും തുടർന്നുളള 4 തലമുറകളുടെയും ജീവിതമാണ്‌ ഈ നോവലിലെ പ്രമേയം.

ചരിത്രരേഖകളുടെ സൂക്ഷിപ്പുകാരനായ ആംബ്രോസ്‌ രണ്ടാമൻ 5-​‍ാം തലമുറയിൽപ്പെട്ട 16കാരനായ ആംബ്രോസ്‌ മൂന്നാമന്‌ സ്വന്തം കുടുംബചരിത്രവും കൊച്ചിയുടെ പുരാവൃത്തവും വായിച്ചുകൊടുക്കുന്നു. ആ രേഖകൾക്കൊപ്പം അസ്വേരസ്‌ മാടമ്പി നിധി നിക്ഷേപിച്ചിരിക്കുന്നതിന്റെ രേഖയുമുണ്ട്‌. 7 തലമുറക്കാലം അസ്വേരസ്‌ മാടമ്പിയുടെ അനന്തരാവകാശികൾ വരുന്നതുവരെ നിധി സൂക്ഷിച്ചുകൊളളാമെന്ന്‌ സത്യപ്രതിജ്ഞ ചെയ്‌തിരിക്കുമ്പോൾ അത്‌ ലംഘിക്കുന്നതെങ്ങനെ?

നൂതനമായ ശൈലിയും ഭാഷയുടെ സത്യസന്ധമായ പ്രയോഗവും കൊണ്ട്‌ ഒരു കൃതിക്ക്‌ എന്നും നിലനില്‌ക്കാൻ കഴിയുമെന്ന്‌ തെളിയിക്കുന്നു 1981-ൽ 1-​‍ാം പതിപ്പായി വന്ന ഈ പുസ്‌തകം.

പ്രസാഃ പ്രണത. വില ഃ 50 രൂപ.

Generated from archived content: book6_dec.html Author: prabhakaran_vayala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English