ആഹ്വാനം

ടിക്കറ്റെടുക്കാനായി ക്യൂവിൽ ചെന്നു നിന്നപ്പോൾ മുമ്പിൽ നാലുപേർ അക്ഷമരായി നിൽക്കുന്നുണ്ട്‌. ടിക്കറ്റ്‌ കൗണ്ടറിൽ വേണ്ടത്ര സ്‌റ്റാഫ്‌ ഇല്ലെന്ന എന്റെ ആഹ്വാനം കേട്ട്‌ മുൻപിൽ നിൽക്കുന്നവൻ പരാതി കൊടുക്കാനായി പോയി. ഫാൻ കറങ്ങുന്നില്ല എന്ന എന്റെ ആഹ്വാനം കേട്ട്‌ രണ്ടാമനും സ്ഥലം വിട്ടു. ആഹ്വാനങ്ങൾ ശ്രവിച്ച്‌ നാലുപേരും മുമ്പിൽ നിന്നുപോയതോടെ ഞാൻ കൗണ്ടറിൽ ഒന്നാമനായി. ടിക്കറ്റ്‌ വാങ്ങി വണ്ടിയിൽ കയറുകയും ചെയ്‌തു.

Generated from archived content: story3_jan6_07.html Author: pr_nadhan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here