മനുഷ്യർ ക്രൂരമായി കോഴിമുട്ടകൾ ഉടയ്‌ക്കുന്നതിൽ കനത്ത ദുഃഖമുള്ള ഒരു സംഘം യുവാക്കൾ ഉണ്ടായിരുന്നു. കോഴി മുട്ടയിടുന്നത് അതിന്റെ കുഞ്ഞുങ്ങളെ ജനിപ്പിക്കാനാണ്. പ്രകൃതി എത്രയോ ശ്രദ്ധയോടെ ഉണ്ടാക്കിയ കോഴിമുട്ടകൾ മനുഷ്യന് ഉടയ്‌ക്കാനുള്ളതല്ല. ആവേശത്തോടെ സിമ്പോസിയത്തിൽ പ്രസംഗിച്ച് എല്ലാവരും ഊണുകഴിക്കാനിരുന്നു. എല്ലാവരുടെ പ്ലെയിറ്റിലും ആംലറ്റ് ഉണ്ടായിരുന്നു.
കോൺക്രീറ്റ് ബംഗ്ലാവിലിരുന്ന് പുഴയിലെ മണൽ ചൂഷണത്തെക്കുറിച്ച് സംസാരിക്കുന്ന എനിക്ക് അവരെ പരിഹസിക്കാൻ എന്തവകാശം?
Generated from archived content: essay1_sep3_07.html Author: pr_nadhan