അവശിഷ്‌ടം

പ്രപഞ്ചത്തിലുളേളാരോ

വസ്‌തുവും നിർമ്മിച്ചപ്പോൾ

അവശിഷ്‌ടമായ്‌ വന്ന

തൊക്കെയും കൂട്ടിച്ചേർത്ത്‌,

സൃഷ്‌ടിച്ചൂ മനുഷ്യനെ,

അതുകൊണ്ടവനിലു-

ണ്ടാടുമാനയും പാമ്പും

കുയിലും പുഷ്‌പങ്ങളും!

Generated from archived content: poem6_april15_08.html Author: pm_pallippadu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here