സോറി. ഞാൻ വിചാരിച്ചാലൊന്നും ചെയ്യാനേ പറ്റില്ല. ചിത്രഗുപ്തന്റെ കണക്കുകൾ അത്രയ്‌ക്കു കൃത്യമാണ്. ദൈവം ഒരണ്ടർസെക്രട്ടറി ഭാവത്തോടെ പറഞ്ഞു. സാരമില്ല സർ, അല്ല ദൈവേ ഞാൻ നരകത്തിൽ തന്നെ പൊയ്‌ക്കോളാം. സ്‌റ്റുഡൻസ് യൂണിയനിൽ പഠിച്ച്, സർവ്വീസ് സംഘത്തിൽ പ്രവർത്തിച്ച് പെൻഷൻ സമിതിയിലിരിക്കേ മരിച്ചയാളല്ലേ! നരകത്തിലാകുമ്പോൾ ഒരു സിറ്റിസൺസ് ഫോറത്തിനെങ്കിലും മിനിമം സ്‌കോപ്പുണ്ട്. റൊമ്പ നൻട്രി.
Generated from archived content: story9_feb2_08.html Author: pk_sudhi