പൂച്ചകൾ, നായകൾ, കോഴികൾ എന്തിന് ഒരിക്കലും മരണം തീണ്ടില്ലെന്ന് മുത്തശ്ശി പറഞ്ഞ കാക്കച്ചികൾ പോലും നിരത്തുകളിൽ വണ്ടി കയറി ചതഞ്ഞു കിടക്കുന്നു.
സസ്യഭുക്കുകൾക്ക് ബലത്തൊരു വിശ്വാസമുണ്ട്. സഞ്ചികളിൽ, കൂടകളിൽ, തണുത്ത ഫ്രിഡ്‌ജുകളിൽ പച്ചക്കറികളും പഴങ്ങളും സുരക്ഷിതരെന്ന്. സൈക്കിൾ മുട്ടിയ ഒരു പാവയ്‌ക്കയെപോലും പത്രത്തിൽ കണ്ടിട്ടില്ല.
ആശ്വാസം കൊളളുന്നവർ, തണ്ണിമത്തൻ കടപ്പരിസരങ്ങളിൽ നോക്കരുതേ! ലോറിയിൽനിന്നും തെന്നിവീണ് ഉടഞ്ഞ് ചോരച്ച അകം ചിതറി പാതിയരഞ്ഞു കിടക്കുന്ന തണ്ണിമത്തൻ തലകൾ പകരുന്നതും അപകട ഞെട്ടലും മനംപിരട്ടലുമാണ്.
Generated from archived content: story3_june7.html Author: pk_sudhi