റിങ്ങിംഗ്‌ ടോൺ

വയറ്റിൽ നിന്ന്‌ എപ്പോഴും സിനിമാപ്പാട്ടിന്റെ ട്യൂൺ കേൾക്കുന്നുവെന്ന്‌ ഗർഭിണിയുടെ പരാതി. ഡോക്ടർ തിരിച്ചും മറിച്ചും പരിശോധിച്ചു. ഒന്നും വ്യക്തമായില്ല. സ്‌കാനിങ്ങിലും ഉത്തരം കണ്ടെത്തിയില്ല.

സമയമായപ്പോൾ ചിരിച്ചുകൊണ്ട്‌ കുഞ്ഞ്‌ പുറത്തുവന്നു. കൈയിലൊരു സെൽഫോൺ.

അനന്തരം അതിന്റെ കട്ടകളിൽ വിരലോടിച്ച്‌ അത്‌ കരച്ചിലിന്റെ നാദമുളള ഒരു ട്യൂൺ ഏവരെയും കേൾപ്പിച്ചു.

Generated from archived content: story1_nov2_06.html Author: pk_sreevalsan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here