പംക്തി ഃ പ്രവൃത്തിയും തൃപ്തിയും
പത്രപ്രവർത്തനത്തിൽ നിന്നുളള പരകായ പ്രവേശമാണ് എനിക്ക് സാഹിത്യവിമർശനം. ഒരു കഥയിൽ ബോർഹസ് പറയുമ്പോലെയുളള മറ്റേ ഞാൻ. രണ്ടും രണ്ടു ലഗ്‌നങ്ങളാണ്. രണ്ടുതരം യുക്തിബോധങ്ങൾ. അവയെ കൂട്ടിമുട്ടാൻ അനുവദിച്ചാൽ രണ്ടിന്റെയും ജൈവഗുണങ്ങൾ നഷ്ടമാകുമെന്ന ബോധ്യം ആ സമാന്തരസഞ്ചാരത്തെ സുഗമമാക്കുന്നു. അതുകൊണ്ടുതന്നെ തൊഴിൽ എഴുത്തിനു സഹായമാണോ തടസമാണോ എന്ന പ്രശ്‌നം എന്നെ തൊടുന്നില്ല. തൃപ്തിയുടെയും അതൃപ്തിയുടെയും നിരന്തരമായ ഏറ്റുമുട്ടൽ നടന്നുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ രണ്ടുവഴികളാണ് എനിക്ക് അവ.
Generated from archived content: essay2_jan6_07.html Author: pk_rajasekharan
Click this button or press Ctrl+G to toggle between Malayalam and English