ശ്വാസം

പംക്തി ഃ പ്രവൃത്തിയും തൃപ്തിയും

കാരുണ്യം വറ്റിത്തീരാത്ത മണൽക്കാട്ടിൽ പത്തുകൊല്ലം സംസം വെള്ളം പോലെയായിരുന്നു എനിക്ക്‌ അക്ഷരങ്ങൾ.

ഇപ്പോൾ വാക്കുകൾ വെട്ടിത്തിരുത്തി, മാറ്റിയെഴുതി, അക്ഷരങ്ങളിൽ കഴുത്തോളം മുങ്ങി –

നല്ലൊരു രചന കണ്ടെത്തുമ്പോൾ തൃപ്തിയുണ്ട്‌. എന്റെ ആദ്യരചന കൊടുത്തത്‌ നിങ്ങളാണെന്നു പറയുമ്പോൾ –

പല കണ്ണുകളിലെയും നക്ഷത്രത്തിളക്കങ്ങൾ കാണുമ്പോൾ..

ഗബ്രിയേൽ മാലാഖ എന്നോടു മൊഴിയുന്നു. എഴുത്ത്‌ ഒരു പ്രവൃത്തിയല്ല. തൃപ്തി അവസാന ശ്വാസത്തിനും അപ്പുറത്ത്‌ –

കാരണം അത്‌ ശ്വാസം തന്നെയാണ്‌.

Generated from archived content: essay4_jan19_07.html Author: pk_parakkadavu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English