പുരോഗതി

എച്ചില്‍ത്തൊട്ടിയില്‍ നിന്നു ഭക്ഷണം കഴിച്ചു വിശപ്പടക്കിയതിനു ശേഷം അയാല്‍ മൊബൈല്‍ ഫോണെടുത്തു ആരെയോ വിളിച്ചു

എന്നിട്ടു ഹൃദയത്തോടടുത്തു നില്‍ക്കുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍ തിരുകുന്നതിനു പകരം അയാള്‍ മൊബൈല്‍ ഫോണ്‍ വാരിയെല്ലുകള്‍ക്കിടയില്‍ തിരുകിവച്ചു.

Generated from archived content: story5_sep5_13.html Author: pk_parakadavu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleസിഗരറ്റ്
Next articleമനുസ്മൃതി
ശരിയായ പേര്‌ അഹമ്മദ്‌. വടകര താലൂക്കിലെ പാറക്കടവിൽ ജനനം. പിതാവ്‌ പൊന്നങ്കോട്ട്‌ ഹസൻ. മാതാവ്‌ മറിയം. ഫാറൂഖ്‌ കോളേജിൽ വിദ്യാഭ്യാസം. കുറച്ചുകാലം ബഹറൈൻ, യു.എ.ഇ., ഖത്തർ എന്നിവിടങ്ങളിൽ ജോലി ചെയ്‌തു. കഥകൾ ഇംഗ്ലീഷിലും ഹിന്ദിയിലും മറാഠിയിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. ‘മൗനത്തിന്റെ നിലവിളി’ക്ക്‌ 1995ലെ എസ്‌.കെ.പൊറ്റെക്കാട്‌ അവാർഡ്‌. കൃതികൾഃ ഖോർഫുക്കാൻ കുന്ന്‌, മനസ്സിന്റെ വാതിലുകൾ, മൗനത്തിന്റെ നിലവിളി, പ്രണയത്തിന്റെ നാനാർത്ഥങ്ങൾ, പാറക്കടവിന്റെ കഥകൾ, മേഘത്തിന്റെ തണൽ, അവൾ പെയ്യുന്നു (കഥകൾ), പ്രകാശനാളം, ഗുരുവും ഞാനും (ബാലസാഹിത്യം), മുറിവേറ്റ വാക്കുകൾ (ലേഖനങ്ങൾ) ഞായറാഴ്‌ച നിരീക്ഷണങ്ങൾ (വിവർത്തന കവിതകൾ). ഇപ്പോൾ മാധ്യമം സബ്‌ എഡിറ്റർ. ഭാര്യഃ സൈബുന്നിസ മക്കൾഃ ആതിര അഹമ്മദ്‌, അനുജ അഹമ്മദ്‌. വിലാസംഃ ‘മാഴ്‌സ്‌’ കൊളത്തറ 673 655

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here