ആതുരസേവനം എനിക്കൊരു ശമ്പളപ്പണിയല്ല. രോഗിയെ സമീപിക്കുമ്പോൾ ഭാവം, ഭാഷ എല്ലാം മാറുന്നു. സ്നേഹം, വാത്സല്യം, സഹതാപം, അനുകമ്പ, അറിവ്, പ്രതീക്ഷ, പ്രാർത്ഥന, ധൈര്യം, വിശ്വാസം ഇവയെല്ലാം കൂടി ഒറ്റ ബിന്ദുവിൽ കേന്ദ്രീകരിച്ച് പുതിയൊരു ഹൃദയഭാവം ജനിക്കുന്നു. കടമയും കാരുണ്യവും കവിതയും കൂടിക്കലർന്ന ആ ഭാവത്തിന് നിർവ്വചനമില്ല. സ്വയം മറ്റൊരാളാവുന്ന സന്ദർഭം. അപ്പോൾ ശാന്തമായും ദിവ്യമായും രോഗിയെ തൊടുക. ആത്മാവിലെ ഒരു വാക്ക് ഉച്ചരിക്കുക. മുൻവിധിയുടെ തടവുകാരനാവാതെ അഹന്തയില്ലാതെ അജ്ഞതകൾ സ്വയം ബോധ്യപ്പെട്ട് ഉത്തമബോധത്തോടെ ഒരു കർമ്മസമർപ്പണം. ജീവിതത്തിലേക്ക് ഒരാൾ പുനരുത്ഥാനം ചെയ്യുമ്പോൾ കർമ്മം കവിതയാകുന്നു. ആ കർമ്മബന്ധം എനിക്ക് അഭിമാനം. അവിസ്മരണീയം. എന്റെ പ്രവൃത്തി അറിവിന്റെയും ആത്മനിർവൃതിയുടെയും ഏകാന്തമായ ആഘോഷം. ചിലപ്പോൾ അഗാധമായ വേദന. Agony.
Generated from archived content: eassy2_feb2_08.html Author: pk_gopi
Click this button or press Ctrl+G to toggle between Malayalam and English