മണിയൂർ ഇ.ബാലൻ രചിച്ച വരണ്ടുപോകുന്ന നമ്മൾ

കൊമ്പു കുലുക്കി കുതിച്ചുപായുന്ന കാലത്തിന്റെ ഒരത്തുകൂടി കഥയുടെ നാട്ടുപച്ചപ്പ്‌ തൊട്ടുഴിഞ്ഞ്‌ ഒരാൾ പതുക്കെ നടന്നുപോന്നു. മണിയൂർ ബാലൻമാഷ്‌. കഥകൾക്കുമുമ്പിൽ ചാടിവീണ്‌ അഭ്യാസം കാണിച്ച്‌ പോപ്പുലറാകാൻ മെനക്കെടാത്ത ഈ മര്യാദക്കാരൻ മനുഷ്യനെ മലയാള കഥാലോകം ഇനിയും വേണ്ടതുപോലെ തിരിച്ചറിഞ്ഞിട്ടില്ല. സ്വയം വരണ്ടുപോകുന്ന മനസ്സുകളിൽ ഗ്രാമീണസ്‌നേഹത്തിന്റെ തുടിപ്പുകൾ ഊതിയുണർത്തുന്ന കഥകളാണ്‌ മാഷെഴുതുന്നത്‌. സ്വന്തം കാലവും ജീവിതവും നേരിട്ടുവന്ന്‌ ഏറ്റു പറയുന്ന പതിനൊന്നു മികച്ച കഥകൾ-‘വരണ്ടുപോകുന്ന നമ്മൾ’. ഈ കഥകൾ വായിക്കുക, നാം എങ്ങനെ വരണ്ടുപോകുന്നുവെന്നുറക്കെ ചോദിക്കാൻ.

പ്രസാഃ പാപ്പിയോൺ, വില ഃ 45 രൂപ.

Generated from archived content: book7_apr13.html Author: pk_gopi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English