കാലത്രയം ലയിച്ചു കിടക്കുന്ന സങ്കല്പങ്ങളിലൂടെ ഫാന്റസിയുടെ അത്ഭുതകരമായ പശ്ചാത്തലത്തിൽ മലയാളത്തിലാരും ഇതുവരെ പറയാത്തതുപോലെ ഒരു നോവൽഃ ‘നേരും നുണയും’. പുരാവൃത്ത മനോഹാരിതയിൽ ഇതൾവിടർത്തുന്ന മാജിക്കൽ റിയലിസം. മിത്തുകളുടെ അഗാധസ്വാധീനമുളള ഒരു മനസ്സ്. പരേതാത്മാക്കളുടെ ചിറകിലേറി സഞ്ചരിക്കുമ്പോൾ, ജീവിതവേഴ്ചകളുടെ ഞെട്ടിക്കുന്ന ചിത്രങ്ങൾ തെളിഞ്ഞു കിടക്കുന്ന വിചിത്രമായ ഒരു കഥാപ്രപഞ്ചം. എന്താണ് ഈ നോവൽ മുഖ്യധാരാ സാഹിത്യത്തിൽ ചർച്ച ചെയ്യപ്പെടാത്തത്? സാമ്പ്രദായിക പാതവിട്ട് വായനയെ വേറിട്ടൊരു അനുഭവമാക്കുന്ന ഈ പുസ്തകത്തെ നമ്മുടെ സാഹിത്യരംഗം എത്രകാലം മറച്ചുപിടിക്കും!
പ്രസാഃ പൂർണ്ണ, വില ഃ 70 രൂപ.
Generated from archived content: book6_june7.html Author: pk_gopi