ക്രിസ്‌തു

അഴുക്കുവെളളത്തിൽ കൊതുകും പുഴുക്കളും നുളയ്‌ക്കുന്ന ഓടയ്‌ക്കരികിലിരുന്ന്‌ പലനിറങ്ങളിലുളള ചോക്കുകൾ കൊണ്ട്‌ ഒരു തെരുവുബാലൻ ക്രിസ്‌തുവിന്റെ ചിത്രം വരയ്‌ക്കുന്നത്‌ ഞാൻ നോക്കി നിന്നു. മുഷിഞ്ഞു കീറിയ വേഷംകൊണ്ട്‌ അവന്‌ അവന്റെ ദൈന്യം മറയ്‌ക്കാൻ കഴിയുന്നില്ല. ഓരോ ചായവും മാറി മാറി ഉപയോഗിക്കുമ്പോൾ അവന്റെ ഹൃദയം അവന്റെ വിരൽത്തുമ്പുകളിൽ ത്രസിക്കുന്നു. ചിത്രം പൂർത്തിയാക്കി നിവർന്നിരുന്ന്‌ അവൻ മുഖത്തേക്കു പാറിവീണ മുടി മാടിയൊതുക്കുമ്പോൾ ഞാൻ നടുങ്ങി. കുരിശിൽ കിടക്കുന്നത്‌ ക്രിസ്‌തുവല്ല, അവനാണ്‌.

Generated from archived content: story2_aug.html Author: perumbadavam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here