ചിന്തരവി എന്ന രവീന്ദ്രൻ പത്രപ്രവർത്തകനാണ്, സിനിമാസംവിധായകനാണ്, നല്ല എഴുത്തുകാരനാണ്. കേരളത്തിന്റെ കലാ-സാംസ്‌കാരിക-രാഷ്‌ട്രീയ മണ്‌ഡലങ്ങളെ ഓരോ ദേശത്തിന്റെയും പ്രകൃതത്തിൽ തൊട്ടുപോകുന്ന ‘എന്റെ കേരളം’ അതതുമേഖലകളിൽ രവീന്ദ്രനുളള മിടുക്ക് വെളിപ്പെടുത്താറുണ്ട്. ഇന്ത്യയിലും പുറത്തും വ്യാപിച്ചു കിടക്കുന്ന തന്റെ വിജ്ഞാനമേഖല തുറന്നുകാട്ടുന്ന ഗ്രന്ഥമാണിത്. വൈവിധ്യമാർന്ന അലച്ചിലുകൾക്കിടയിലും ജനജീവിതം ആഴത്തിലറിഞ്ഞു പ്രതിപാദിക്കുന്ന ഒന്നാന്തരം യാത്രാ വിവരണഗ്രന്ഥമാണ് വഴികൾ വ്യക്തികൾ ഓർമ്മകൾ.
പ്രസാഃ മൾബറി
വിലഃ 40 രൂ.
Generated from archived content: book4_june.html Author: palakkeezhu_narayanan