അവർ പറയുന്നത്‌

വെളുത്ത ചെല്ല്‌മ്പം, നീലമ്പി നെല്ലിനോട്‌ കിണ്ണാണം ചൊല്ലണ്‌.

“ങ്ങള്‌, ആരോടാണപ്പാ തമതാരം.”

“ഈത്തുങ്ങളോട്‌.”

“അയിന്‌ കാതൊണ്ടാ കേപ്പാൻ. നാവൊണ്ടാ ചൊല്ലാൻ.”

“പുല്ലും പൂച്ചെടീം അതിന്റെ തങ്കടം പറ്യേം. കിളീം കീടോം അതിന്റെ വെസ്‌മം പറ്യേം. മ്മക്ക്‌ കേപ്പാൻ കാതും അറ്യാൻ അലിയണ മനതും ബേണം.”

“ങ്ങള്‌, പറീം, നെല്ലെന്തരാണ്‌ പറേണത്‌?”

നെഞ്ചീപ്പറ്റി നിക്കണ നെല്ലിന തടവി നീലമ്പി ചിരിച്ച്‌; മനത്തെളിച്ചതോടെ.

“അയിന്‌ വയറ്റിലൊണ്ട്‌.”

“അതിന്‌ മാത്തറം.”

“അയിനും അയിനും അയിനും”. നെല്ലേൾ ചിരിച്ചു. അടക്കാൻ വയ്യാതെ.

Generated from archived content: story1_july4_06.html Author: pa_uthaman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here