പപ്പയെ കൊല്ലേണമെ
ന്നാഗ്രഹം,
ചൊല്ലി അപ്പു.
എന്തിനെന്നമ്മ.
‘ചുമ്മാ’ എന്നവൻ ചിരിച്ചോതി.
അരുതേ കുട്ടി, ഹിംസ
അഹിംസ പരമോധർമ്മഃ
ഉമ്മയേകിക്കൊണ്ടമ്മ.
അതിനാൽ, പിന്നൊന്നേ മാർഗ്ഗം
പിറ്റേന്നു കാലത്തവൻ
കയർത്തുമ്പിൽ.
Generated from archived content: poem_appu.html Author: pa_divakaran