എ. സുജനപാൽ രചിച്ച പൊരുതുന്ന പലസ്‌തീൻ

സ്വന്തം അസ്‌തിത്വത്തിന്റെ തന്നെ അംഗീകാരത്തിനും ചവുട്ടി നില്‌ക്കാൻ ഇത്തിരി മണ്ണിനും വേണ്ടി ദശാബ്‌ദങ്ങളായി പൊരുതിക്കൊണ്ടിരിക്കുന്ന പലസ്‌തീൻ ജനതയുടെ ഹൃദയത്തിലൂടെ നടത്തിയ യാത്രയുടെ അനുഭവങ്ങളാണ്‌ ഈ പുസ്‌തകത്തിൽ. ഭൂമിശാസ്‌ത്രത്തിനും യാത്രാസുഖത്തിന്റെ വർണ്ണനകൾക്കുമതീതമായി, തന്റെ യാത്രോദ്ദേശ്യങ്ങൾക്ക്‌ അനുരൂപമായി, പോരാളിയായ പലസ്‌തീനിയോട്‌ ഐക്യദാർഢ്യപ്പെടുന്ന രചനയാണിത്‌. നമ്മുടെ സാമ്പ്രദായിക യാത്ര വിവരണഗ്രന്ഥങ്ങളിൽ നിന്ന്‌ ഏറെ വ്യത്യസ്‌തം. പ്രതിജ്ഞാബദ്ധനായ ഒരു യാത്രികന്റെ സൂക്ഷ്‌മതയും നിരീക്ഷണശേഷിയും ഈ പുസ്‌തകത്തിൽ അടയാളപ്പെട്ടു കിടക്കുന്നു.

പ്രസാഃ പാപ്പിയോൺ. വിലഃ 100 രൂ.

Generated from archived content: book8_dec.html Author: p_udayabhanu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here