‘എന്റെ വഴിയമ്പലങ്ങൾ’ എന്നത് സ്വന്തം ചുറ്റുപാടുകളിലേയ്‌ക്കുളള യാത്രയുടെ പുസ്‌തകമാണ്. പൊറ്റെക്കാട്ട് എന്ന സഞ്ചാരി, ഭൂഖണ്‌ഡങ്ങൾ താണ്ടി, ദേശാന്തരം പോയ കഥ നമുക്കറിയാം. അറിയാത്ത ലോകങ്ങളെക്കുറിച്ച് പൊറ്റെക്കാട്ട് നമുക്കു നല്‌കിയ അനുഭവ വിവരണങ്ങൾ മലയാളിയുടെ ലോകവിജ്ഞാനത്തെ പുതിയ വിതാനങ്ങളിലേയ്‌ക്ക് കൊണ്ടുപോയി. ഈ പുസ്‌തകമാകട്ടെ, മലയാള വായനക്കാരനെ, തന്റെ തന്നെ ചുറ്റുമുളള ഗ്രാമങ്ങളിലേയ്‌ക്കും നഗരങ്ങളിലേക്കും പുനഃസന്ദർശനം നടത്തിക്കുകയാണ്. യാത്ര അകലേയ്‌ക്കു മാത്രമല്ല, അടുത്തേയ്‌ക്കുമാവാം എന്നും അത് ഏറെ അനുഭൂതിദായകമാകാമെന്നും ഈ പുസ്‌തകം നമുക്കു പറഞ്ഞുതരുന്നു. പൊറ്റെക്കാട്ടിന്റെ യാത്രയുടെ രീതിശാസ്‌ത്രവും ഈ പുസ്‌തകത്തിലൂടെ വെളിപ്പെടും.
പ്രസാഃ പൂർണ്ണ. വില ഃ 75 രൂ.
Generated from archived content: book3_sept23_05.html Author: p_udayabhanu