ആനന്ദൻ

ആനന്ദോത്സവങ്ങൾക്കൊക്കെ പോയിട്ടും ആനന്ദം കിട്ടാതെ അലയുന്നവൻ വയൽക്കരയിൽവെച്ച്‌ ഒരു വൃദ്ധനെ കണ്ടുമുട്ടി. പുരാതനമായൊരു ചുമടുതാങ്ങിയിൽ ചാരിയിരിക്കുകയായിരുന്നു വൃദ്ധൻ. ആനന്ദത്തെക്കുറിച്ച്‌ ചോദിച്ചപ്പോൾ വൃദ്ധൻ പറഞ്ഞു.

“ഒറ്റയ്‌ക്ക്‌ കുഴിയെടുത്ത്‌ ഒരു തെങ്ങു നടൂ. സ്വന്തം വിയർപ്പുകൊണ്ട്‌ നനച്ച്‌ വളർത്തൂ. എന്നിട്ട്‌ അതിൽ ആദ്യമുണ്ടാവുന്ന കരിക്കുവെട്ടി കുടിക്കുമ്പോൾ ഞരമ്പുകളിലൂടെ ഒരു തരിപ്പ്‌ പടരും. അത്‌ ശിരസ്സിൽ ചെന്ന്‌ തൊടുന്നേരം വല്ലാത്തൊരു അനുഭൂതിയിൽ നിങ്ങൾ അകപ്പെടും. അതാണ്‌ ആനന്ദം.”

അന്നേരം അവൻ ചോദിച്ചു. “അങ്ങയുടെ പേരെന്താണ്‌ ഗുരോ?”

“ആനന്ദൻ”

“അങ്ങ്‌ ഏത്‌ ആശ്രമത്തിലാണ്‌?”

“ഞാൻ ആശ്രമവാസിയല്ല. കർഷകനാണ്‌.”

Generated from archived content: story1_jan29.html Author: p_surendran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here