വിളവെടുപ്പ്‌

നിലമൊരുക്കാൻ ഞങ്ങൾ

കട്ടയുടച്ചപ്പോൾ

അവരാരുമില്ലായിരുന്നു.

വിത്തെറിഞ്ഞപ്പോഴും

നട്ടപ്പോഴും

അവരാരുമില്ലായിരുന്നു.

കൊയ്‌തുമെതിക്കാനും

പാറ്റാനും കുത്താനും

എല്ലാറ്റിനും ഞങ്ങൾ മാത്രം.

വച്ചുവിളമ്പുന്ന നേരത്ത്‌

മൂക്കറ്റം തിന്നു കടന്നു,

കാഴ്‌ചക്കാർ.

പാവങ്ങൾ ഞങ്ങൾക്കോ

ബാക്കി മാത്രം!

Generated from archived content: poem_april11.html Author: p_sukumaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here