അജയപുരം ജ്യോതിഷ്‌കുമാർ രചിച്ച വാക്കിന്റെ വഴിച്ചന്തം

12 ലേഖനങ്ങളുടെ സമാഹാരം. വാങ്ങ്‌മയരൂപമായ സാഹിത്യത്തിന്റെ വഴിച്ചന്തങ്ങൾ വിവരിക്കുകയാണ്‌ അജയപുരം ജ്യോതിഷ്‌കുമാർ. ചന്തുമേനോന്റെ ചിരിയുടെ സവിശേഷതകൾ, പുരാണേതിഹാസങ്ങളിൽ നിന്ന്‌ സ്വീകരിച്ച പില്‌ക്കാല സാഹിത്യം, പ്രത്യേകിച്ചും നോവൽ സാഹിത്യം നേടിയ വളർച്ച, സംഹാരസ്വഭാവമുളള വി.പി.ശിവകുമാറിന്റെ കഥകളിലെ ശൈവസ്‌മിതം, എൻ.എസ്‌.മാധവന്റെ കഥാലോകം, ക്ഷോഭം കത്തിനില്‌ക്കുന്ന ചിന്തകൾക്കിടയിലും മനുഷ്യസ്‌നേഹം കാത്തു സൂക്ഷിച്ച സി.ജെ.തോമസ്‌, കേരള സംസ്‌കാരത്തിന്റെ സജീവസാന്നിദ്ധ്യമായി നിലകൊളളുന്ന പി.യുടെ കവിത, യാത്രാമൊഴിയായി അനുഭവപ്പെടുന്ന ഡി.വിനയചന്ദ്രന്റെ കവിത എന്നിങ്ങനെ വൈവിധ്യപൂർണ്ണമായ കാഴ്‌ചകളാണ്‌ ജ്യോതിഷ്‌കുമാർ കാണിച്ചുതരുന്നത്‌.

പ്രസാഃ സൈന്ധവ. വില ഃ 60 രൂ.

Generated from archived content: book7_july_05.html Author: p_soman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here