ദൽഹി സെക്രട്ടറിയേറ്റിലെ ഫയൽജോലി ചെയ്യുന്നതിലെ പൊരുത്തക്കേട്, പണ്ട് ഒ.വി. വിജയനോടു സൂചിപ്പിച്ചപ്പോ അദ്ദേഹം പറഞ്ഞു. “അതൊരു ഭാഗ്യമാണ്. പൊരുത്തക്കേടല്ല, വെല്ലുവിളിയാണ്; ഒന്നുമില്ലെങ്കിലും നിങ്ങളുടെ വെടിമരുന്ന് പാഴായി ചെലവാകാതെ കൈയിലിരിക്കുമല്ലോ – എനിക്കു നേരെ മറിച്ചാണ് അനുഭവം – എന്റെ വെടിമരുന്ന് പാഴായിപ്പോകുന്നു”. ഇതിൽ കുറച്ചു സത്യമുണ്ടെന്ന് പിന്നെ എനിക്കു മനസ്സിലായി. ദൽഹി എന്ന പേരിലും ആ നാഗരികതയെതുറന്നു കാട്ടുന്നതുമായി ഒട്ടേറെ ബിംബങ്ങൾ താനേ എന്റെ രചനയിൽ കടന്നുവന്നതാണ് 1965 കാലത്ത് നവീനകവിതയുടെ രംഗത്ത് എനിക്കും ഇരിപ്പിടം തന്നത്. ഗ്രാമ്യ പാരമ്പര്യത്തെ അടിയിൽ നിന്നു കണ്ടെടുക്കാൻ ഒരു ദൂരദർശിയാവാറുണ്ട് നാഗരിക സംഘർഷം – അല്ലേ?
Generated from archived content: story3_july17_09.html Author: p_narayanakuruppu
Click this button or press Ctrl+G to toggle between Malayalam and English