എന്തൊരു കട്ടിക്കറ
യാണിതിൽ,
ഈ വാക്കു ഞാൻ
എങ്ങനെയലക്കീട്ടും
വെളുപ്പു വരുന്നില്ല.
ഏതൊരു ഡിറ്റർജന്റിൽ
മുക്കും ഞാൻ മുത്തച്ഛന്റെ
കീറി മങ്ങിയ വാക്കു
വെളുപ്പിച്ചെടുക്കുവാൻ?
കളിയാക്കുകയാണു
ചങ്ങാതിമാരെല്ലാമീ
കരയും വക്കും പിഞ്ഞി
ച്ചേലറ്റ മൊഴി കാൺകെ.
നിറങ്ങൾ പാടില്ലെന്നു കുട്ടികൾ;
പഴകിയ മുറുക്കാൻ കറയുണ്ടോ
മായുന്നു, മൗനം നല്ലൂ.
Generated from archived content: poem5_may.html Author: p_madhu