ഹൃദയനീഡത്തിൽ
അസ്ഥി കൊത്തി
കൂടു കൂട്ടിയ കിളി
കഴിഞ്ഞ ശിശിരസന്ധ്യയിൽ
എങ്ങോ പറന്നുപോയി.
വസന്തം ചേക്കാറാൻ
വന്നപ്പോൾ
മനസ്സിലെവിടെയോ
കൊഴിഞ്ഞ തൂവലിന്റെ
നനുസ്‌പർശം.
തളിരിടാതെ ഒരു പൂവിടാതെ
വസന്തവും യാത്രയായി
പിന്നെ, ഗ്രീഷ്‌മം ഹൃദയത്തെ
തടവറയാക്കി.
അവിടെ ഞാൻ
ശിശിരസന്ധ്യകൾ കണ്ടുറങ്ങി.
Generated from archived content: poem8_aug.html Author: oranellur_babu