കേരളത്തില്‍ ജോലി നേടാന്‍ പത്താംതരം വരെയെങ്കിലും മലയാളം പഠിച്ചിരിക്കുകയോ അല്ലെങ്കില്‍ ഒരു യോഗ്യതാ പരീക്ഷ ജയിച്ചിരിക്കുകയോ വേണമെന്നു പിഎസ് സിയും അംഗീകരിച്ച വ്യവസ്ഥ ഇനിമേല്‍ വേണ്ട എന്ന വാര്‍ത്ത വായിച്ചപ്പോള്‍ മലയാളത്തിന്റെ ശത്രു മലയാളി തന്നെ എന്നാരോ പറഞ്ഞതിന് ഒരു തെളിവുകൂടിയായി.
കേരളത്തിന്റെ വടക്കേ അറ്റത്ത് കന്നടയു തെക്കേ അറ്റത്ത് തമിഴും ന്യൂനപക്ഷ ഭാഷകളാണ്. വളരെ സൗഹാര്‍ദത്തിലാണ് അവിടത്തെ മലയാളികള്‍ ആ ന്യൂനപക്ഷങ്ങളുമായി കഴിയുന്നത്.
കര്‍ണാടകത്തില്‍ കന്നടയ്ക്കുള്ള സ്ഥാനം, തമിഴ്‌നാട്ടില്‍ തമിഴിനുള്ള സ്ഥാനം, ഹിന്ദി സംസ്ഥാനങ്ങളില്‍ ഹിന്ദിക്കുള്ള സ്ഥാനം ഈ കേരള സംസ്ഥാനത്ത് മലയാളത്തിനും വേണമെന്നത് കേവലം ജനാധിപത്യ മര്യാദയാണ്.
Generated from archived content: essay1_sep6_13.html Author: onv