പുസ്‌തകവിചാരം

ഓഷോ രചിച്ച ധ്യാനത്തിന്റെ പാത

കുഞ്ഞിക്കണ്ണൻ വാണിമേൽ

ധ്യാനത്തെ സംബന്ധിച്ച്‌ ഓഷോവിന്റെ പ്രഭാഷണങ്ങൾ ഉൾക്കൊളളുന്ന പുസ്‌തകമാണിത്‌. മനുഷ്യബോധത്തിന്റെ സമസ്‌തതലങ്ങളും ഇവിടെ വിശദീകരണത്തിന്‌ വിധേയമാവുന്നു. സന്യാസം സമ്പൂർണ്ണ ജീവിതത്തിന്റെ അടയാളമായി കണ്ടെടുക്കുകയാണ്‌ ഓഷോ. ആത്മീയധാരയും വസ്‌തുനിഷ്‌ഠബോധവും താരതമ്യം നടത്താൻ നിരവധി സൂചകങ്ങൾ പുസ്തകത്തിലുണ്ട്‌. അവ മൂല്യവിചാരത്തിന്‌ ആക്കംകൂട്ടും.

വിവഃ കെ.സി.വർഗീസ്‌

വില ഃ 75 രൂപ.

പ്രസാഃ ഇംപ്രിന്റ്‌

കെ.സി.ശൈജൽ സമാഹരിച്ച സാംസ്‌കാരിക ഫാഷിസംഃ ഒരു പ്രതിരോധം

ടി.ആർ.അജയൻ

വിഖ്യാത എഴുത്തുകാരി കമലാ സുരയ്യ എഴുത്തച്ഛൻ പുരസ്‌കാരത്തിനർഹയായപ്പോൾ ചില വർഗ്ഗീയവാദികൾ അസഹിഷ്‌ണുക്കളായി രംഗത്തുവന്നു. അതിനെതിരെ സുകുമാർ അഴീക്കോട്‌, എം.എൻ.വിജയൻ, പി.ഗോവിന്ദപ്പിളള, സക്കറിയ, സാറാ ജോസഫ്‌ തുടങ്ങി ഒരു സംഘം എഴുത്തുകാർ സജീവമായി പ്രതികരിച്ചു. ആ പ്രതികരണങ്ങൾ സമാഹരിച്ച കെ.സി.ശൈജലും ഗ്രന്ഥമാക്കിയ പാപ്പിയോണും അഭിനന്ദനം അർഹിക്കുന്നു.

പ്രസാഃ പാപ്പിയോൺ

വില ഃ 45 രൂപ.

എം.എസ്‌.കുമാർ രചിച്ച പുളളിനങ്ങി

എം.എ.ലത്തീഫ്‌

മികച്ച ബാലസാഹിത്യ പ്രവർത്തനത്തിന്‌ ഇന്ത്യൻ ശിശുവിദ്യാഭ്യാസ സമിതി നാഷണൽ അവാർഡ്‌ നേടിയ എം.എസ്‌.കുമാറിന്റെ ബാലസാഹിത്യകൃതിയാണ്‌ പുളളിനങ്ങി. ഒരു പൂച്ചയും (പുളളിനങ്ങി) ഉണ്ണിമോനും തമ്മിലുളള അപൂർവ്വസൗഹൃദം കുട്ടികളുടെ മനസ്സിനിണങ്ങുന്ന ലളിതഭാഷയിൽ അവതരിപ്പിച്ചിരിക്കുന്നു.

പ്രസാഃ പാപ്പിയോൺ

വില ഃ 40 രൂപ.

ആന്റണി മുനിയറ രചിച്ച അത്താഴം

ജി.കെ.രാംമോഹൻ

വിരഹിയായ കാമുകന്റെ ഹൃൽസ്‌പന്ദനമാകുന്നു ഇതിലെ കവിതകൾ. കുരിശിന്റെ വഴിയിലൂടെ മാത്രം സഞ്ചരിക്കാൻ വിധിക്കപ്പെട്ട അയാളുടെ ഓർമ്മകളിൽ പടയോട്ടങ്ങൾക്കിടയിൽ അടർത്തിയെറിയപ്പെട്ട പൂവുകളായിരുന്നു. ഗാന്ധി പ്രതിമയ്‌ക്കരികിൽ തണൽതേടുന്ന സ്വദേശി പക്ഷവാദിയും കരയാൻ മാത്രം വിധിക്കപ്പെട്ട കഴുതകളുമൊക്കെ ഈ കവിതകളെ പുതിയൊരു ഭാവതലത്തിലെത്തിക്കുന്നു.

വിതഃ മൾബെറി

വില ഃ 30 രൂ.

Generated from archived content: nov_essay5.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here