കത്തുകൾ

ബഷീറിന്‌ കഥയിലുളള സ്ഥാനത്തെ എൻ.എസ്‌.മാധവൻ പരാമർശിച്ചിട്ടില്ല. അമിത ബിംബവത്‌ക്കരണത്തെയാണ്‌ സൂചിപ്പിച്ചത്‌. ഇതിൽ മണമ്പൂർ രാജൻബാബു അസ്വസ്ഥനാകുന്നതെന്ത്‌? മുമ്പ്‌ ബഷീറിന്റെ (ആരാധകരുടെയും) ജീവിതാനുഭവ അവകാശങ്ങളിലെ ചില പൊളളത്തരങ്ങൾ മാധവൻ ചൂണ്ടിക്കാട്ടിയപ്പോൾ മുസ്‌ലിം മതമൗലികവാദികൾ ചാടി വീണിരുന്നു. ബഷീറിനെ വിമർശിക്കുന്നത്‌ ഇസ്‌ലാം വിരുദ്ധമായി കാണുന്നതിൽ അപാകതയില്ലേ?

– രാജു വളളികുന്നം

രാഷ്‌ട്രീയ നേതാക്കൾക്കും ‘ഇന്ന്‌’ അയച്ചുകൊടുക്കൂ. അധികപ്രസംഗം നിറുത്തി പണിയെടുക്കട്ടെ.

-ആർ.രാധാകൃഷ്‌ണൻ, തിരുവനന്തപുരം-1.

ഇങ്ങനെയൊരു മാസിക മറ്റുഭാഷകളിൽ ഉളളതായി അറിവില്ല.

-പ്രൊഫ. വി.ഡി.കൃഷ്‌ണൻ നമ്പ്യാർ, കോയമ്പത്തൂർ.

കഴിഞ്ഞലക്കത്തിലെ കവി, അതിഥിമൂല, ഭൂതം എന്നിവ നന്നായി.

-എൻ.എം.നൂലേലി, പാലക്കാട്‌.

മലപ്പുറം കത്തികൊണ്ടു കുത്തിയാലൊന്നും കത്തെഴുത്തിന്റെ മൂർച്ച കുറയില്ല.

-മുയ്യം രാജൻ, മദ്ധ്യപ്രദേശ്‌.

കുഞ്ഞു പിറന്നു കരഞ്ഞതും ടി.വി.തുറന്നു. പിന്നെ കത്തിനെന്തു പ്രാധാന്യം?

-പത്മനാഭൻ കക്കട്ടിൽ

കവിക്ക്‌ അന്ധനാവാൻ പറ്റില്ലെന്ന്‌ നമ്മുടെ മഹാകവികൾ അറിയുന്നുണ്ടോ ആവോ?

-ടി.ബാലകൃഷ്‌ണൻ, ഡയറക്‌ടർ, എസ്‌.ബി.ടി., കോഴിക്കോട്‌.

‘ഇന്നി’ൽ, ഒറ്റവാക്കിൽ ഭൂമിക്കു താങ്ങാനാവാത്ത സത്യം പറയുന്നവർ, പറയുന്ന വാക്കിനെ പിന്തുടരുന്നവരാവണേ…

-ദാസൻ പിലാക്കാട്ട്‌, കടലുണ്ടി.

കത്തെഴുതാൻ പ്രേരിപ്പിക്കുന്നത്‌ നന്ന്‌. പക്ഷേ അത്‌ ‘സമ്മാനമഴ’, ‘തംബോല’ രീതികളിൽ വേണോ?

-അനൂപ്‌ ശ്രീലകം, കണ്ണൂർ.

(കണ്ണാടി പ്രതിഷ്‌ഠയ്‌ക്കു മുൻപുളള ശിവപ്രതിഷ്‌ഠയാണത്‌-എഡിറ്റർ)

നീതിക്കുവേണ്ടി തന്നെത്തന്നെ മറന്ന നവാബിനെ ഓർക്കാതിരുന്നത്‌ പന്തിയായില്ല.

-ഡോ.ഇ.സുധീർ, മട്ടന്നൂർ.

നേരായ ചില സ്‌തുതികൾഃ എഡിറ്റോറിയൽ നന്നായി. കുരീപ്പുഴ, കിളിരൂർ-നന്നായി.

-ശങ്കരൻ കോറോം

‘സങ്കടൽ’ നാടകമായിട്ടും ‘പുസ്‌തകവിചാര’ത്തിൽ ചേർത്തല്ലോ. നന്ദി.

-ആർ. മോഹൻദാസ്‌, ചിറയിൻകീഴ്‌.

സുകേതുവിന്റെ കഥാഗ്രന്ഥം ഞാനെന്റെ സുഹൃത്തിന്‌ വിവാഹസമ്മാനം നല്‌കി. എനിക്ക്‌ ഒരു കോപ്പികൂടി വേണം. ‘കവിതയുടെ പെട്ടക’വും വേണം. 41 രൂപയ്‌ക്ക്‌ തപാൽ സ്‌റ്റാമ്പയക്കുന്നു.

-സത്യൻ പുനത്തിൽ, ഒഞ്ചിയം.

Generated from archived content: nov_essay2.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English