ബ്യൂട്ടി പാർലർ

കയറുന്നതിനു മുൻപ്‌

അമ്മയ്‌ക്കു മകളെയും

മകൾക്ക്‌ അമ്മയേയും

തിരിച്ചറിയാമായിരുന്നു.

ഇറങ്ങിക്കഴിഞ്ഞപ്പോൾ

അമ്മ മകൾ പഠിക്കേണ്ട

കോളജിൽ ചേർന്നു.

അങ്ങനെയാണ്‌

മകൾ അമ്മയ്‌ക്കുള്ള പഠനം

തുടങ്ങിയത്‌.

Generated from archived content: poem8_july5_07.html Author: noushad_pathanapuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here