മുറ്റത്തെ ഊഞ്ഞാലിൽ
മഴയെ ചില്ലാട്ടം പറത്തിയ വകയിൽ
കാറ്റിനു കിട്ടി
ചെങ്കുത്തിൻ മുളപ്പായ്
നിന്ന മേൽക്കൂര.
മഴയ്‌ക്കാകെ എളുപ്പമായല്ലോ
തലയില്ലാക്കൂരയിലെ
വിലയില്ലാക്കുഞ്ഞുങ്ങളെ
ഉരുളിൽ ഇരുത്തി
ചില്ലാട്ടം പറഞ്ഞാലോ
ഊഞ്ഞാലേ വേണ്ടല്ലോ…
Generated from archived content: poem3_apr8_10.html Author: noushad_pathanapuram