കാലാന്തരം

സകല യുദ്ധസന്നാഹങ്ങളുമായി അവർ വന്നു. നാട്ടിൽ രക്തമൊഴുക്കി ഭൂമിയിലെ എണ്ണയൂറ്റി. കാലം കുറേ കടന്നുപോയി. ഇന്നവർ താമസിക്കുന്നത്‌ മറ്റേതോ ഗ്രഹത്തിലാണ്‌. ഇടയ്‌ക്കിടെ സർവ്വ സന്നാഹങ്ങളുമായി ഭൂമിയിൽ വരാറുണ്ട്‌. രക്തമൊഴുക്കാനല്ല. രക്തമൂറ്റാൻ. ഇന്നവർ പാനം ചെയ്യുന്നത്‌ കറുത്തവരുടെ രക്തമാണ്‌.

Generated from archived content: story12_feb2_08.html Author: nishad_vazhampuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here