നാക്കു സൂക്ഷിക്കുക

രാജാവു നഗ്നനെന്നു

കേട്ടതു നേരോ? ചോദ്യം!

നേരല്ലോ കേട്ടതെന്നു

വാക്കിന്റെ ചിറകൊച്ച!

എങ്കിലാ വാക്കിൻ നാക്കു

വെട്ടുകെന്നാജ്ഞ! പിന്നെ

സന്ദേഹമെന്ത്‌? കാക്ക

കൊത്തുന്നു നാക്കിൻ തുണ്ടം!

Generated from archived content: poem6_june7.html Author: neelamperur_madhusudanan_nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here