ഇന്നിനുവേണ്ടി

നെഞ്ചിൽ വിരൽ തൊട്ടു-

നില്‌ക്കും സഖാവേ,

ഇന്നിന്നു നൽകേണ്ട-

തെന്തെൻ മനസ്സോ

പാതി വേരറ്റൊരീ വാഴ്‌വോ

പാതി വേവാകാത്ത വാക്കോ

പാതി ചതിഞ്ഞ വഴിയോ

പാതി പുകഞ്ഞ വപുസ്സോ?

എന്താകിലും നീ-

യെടുത്തു കൊൾ-

കിന്നിനുവേണ്ടി,യി-

ന്നിന്നിന്നുവേണ്ടി സുഹൃത്തേ!

Generated from archived content: poem3_mar.html Author: neelamperur_madhusudanan_nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here