അസഹ്യത

വയ്യെനിക്കീ നഗ്ന-

സത്യങ്ങളെൻ കണ്ണിൽ

കത്തുന്നതൊട്ടും

സഹിച്ചു നിൽക്കാൻ സഖേ!

പൊളളും വെളിച്ചമി-

തെന്നെ ചുടുന്നതിൻ-

മുൻപു ഹേ, സൂര്യ, നീ-

യൂതിക്കെടുത്തുക!

Generated from archived content: aug_poem2.html Author: neelamperur_madhusudanan_nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English