ടി.ആർ.അജയൻ എഡിറ്റു ചെയ്‌ത നാദധാര

സംഗീതത്തെക്കുറിച്ചുളള സമഗ്രപഠനമല്ല ‘നാദധാര’. സംഗീതാനുഭവത്തിന്റെ ബഹുമുഖങ്ങളെ അനാവരണം ചെയ്യുന്ന നിരീക്ഷണപാഠങ്ങളുടെ സഞ്ചയികയാണ്‌. സംഗീതശാസ്‌ത്രത്തിന്റെ നിഷ്‌ഠാബദ്ധമായ വ്യാകരണതത്ത്വങ്ങൾ പരാമൃഷ്‌ടമാകുന്ന ഗ്രന്ഥങ്ങൾ മലയാളത്തിൽ പലതുണ്ട്‌. അനുഭവത്തിന്റെ ചേരിയിൽ നിന്നുകൊണ്ടുളള സംഗീതത്തിന്റെ വായന ഈ കൃതിയെ വ്യത്യസ്‌തമാക്കുന്നു. സംഗീതത്തെ ഒരു കേവല വിനോദോപാധി എന്നതിലുപരി ഗൗരവപൂർണ്ണമായ മറ്റൊരു അനുഭവതലം തേടുന്നവർക്ക്‌ 22 ലേഖനങ്ങളുളള ഈ കൃതി അമൂല്യമായ തുണയാണ്‌.

പ്രസാഃ സൊർബ. വിലഃ 75 രൂ.

Generated from archived content: book4_sept23_05.html Author: n_radhakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here