എസ്‌.രമേശൻ രചിച്ച കലുഷിതകാലം

കവിതയുടെ സാമ്പ്രദായിക നിർവചനങ്ങളിൽ നിന്ന്‌ സ്വയം വിമുക്തനായി സ്വന്തംഭാഷ കണ്ടെത്തിയ രമേശൻ നവകവിതയുടെ ശക്തിചൈതന്യങ്ങളാൽ കവിതയെ സമരായുധമാക്കി ജനമദ്ധ്യത്തിൽ നില്‌ക്കുന്നു. സ്വകവിതയെയും ഭാഷയെയും പുനർനിർവ്വചിക്കുന്ന 3 കവിതകൾ, 17 കലുഷിത വർത്തമാനകാല കവിതകൾ, വിവിധ വിഷയിയായ 5 കവിതകൾ എന്ന്‌ ഇവയെ മൊത്തത്തിൽ വർഗ്ഗീകരിച്ച്‌ വായിക്കാനാകുമെങ്കിലും എല്ലാറ്റിനും അന്തർധാരയായി വർത്തിക്കുന്ന കാലദോഷപ്പെരുമയാർന്ന ഉഷ്‌ണപ്രവാഹ തീവ്ര സാന്നിദ്ധ്യം അനുഭവിക്കാതിരിക്കാനാവില്ല. “പഴയ വീടുകൾ”, “നേരറിവുകൾ” എന്നിവ തീർച്ചയായും വരുംകാല വായനയിൽ പുതിയ അർത്ഥങ്ങളിലേക്ക്‌ സംക്രമിക്കാതിരിക്കില്ല.

പ്രസാഃ ഗ്രീൻ. വിലഃ 50 രൂ.

Generated from archived content: book4_jan29.html Author: n_radhakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here