വർത്തമാനകാല സാംസ്‌കാരിക പൊതുമണ്ഡലത്തെ ആഴത്തിൽ അപഗ്രഥിക്കുന്ന വിശിഷ്ട ഗ്രന്ഥമാണിത്. ചരിത്രം, ഫാസിസം, ഗാന്ധിയും മാർക്സും തുടങ്ങി 8 ഭാഗങ്ങളിലൂടെ ഉയർത്തുന്ന നൂതന ചിന്താധാരകൾ ഇനിയും ചർച്ച ചെയ്യപ്പെടേണ്ടവയാണ്. പ്രത്യേകിച്ചും ദേശീയ സ്വത്വവും പാരമ്പര്യവും സാംസ്‌കാരിക ഭൂതകാലവും പഠന വിധേയമാക്കുന്നതിലും നവോത്ഥാന കാലപരിശോധനയിൽ പാരമ്പര്യം, ആധുനികത, പ്രബുദ്ധത എന്നിവയിലെ വിരുദ്ധ വീക്ഷണങ്ങളും ഇഴകീറിയെടുക്കുന്ന ഗ്രാംഷിയൻ രീതിശാസ്‌ത്രം ശ്രദ്ധേയമാണ്. കൊളോണിയൽ നവോത്ഥാനം പെറ്റി ബൂർഷ്വയുടെ ദ്വിമുഖ അന്യവൽക്കരണ സൃഷ്ടിയാണ് എന്ന നവോത്ഥാന വിമർശനം ഇന്നത്തെ ഇന്ത്യൻ മനസിന്റെ പരിവർത്തനം സംബന്ധിച്ച് അപഗ്രഥനത്തിന് ഗ്രാംഷിയൻ രീതിശാസ്‌ത്രം പ്രസക്തമാകുന്നതെങ്ങനെ എന്ന് കണ്ടെത്തൽ എന്നിവയെല്ലാം തന്നെ ഇടതുപക്ഷ ചിന്തകനായ കെ.എൻ.പണിക്കരുടെ സർഗ്ഗാത്മക വഴികളാണ്.
Generated from archived content: book1_jan19_07.html Author: n_radhakrishnan
Click this button or press Ctrl+G to toggle between Malayalam and English