സസ്യഭോജനം

“ഹിംസ്ര ജന്തുക്കളെ ഭയന്നു, ജീവിക്കാൻ വയ്യാതായി.”

“അതേ, ആർക്കും ഒരു ശല്യവും ചെയ്യാതെ ഒരു മൂലയിൽ ഒതുങ്ങിക്കഴിയുമ്പോഴാണ്‌, വന്നു കടിച്ചു കൊന്നു തിന്നുന്നതും മുറിപ്പെടുത്തി കൊല്ലാതെ കൊല്ലുന്നതും. മനുഷ്യരാണെങ്കിൽ ഈ മൃഗങ്ങളെ കാത്തുരക്ഷിക്കയും ചെയ്യുന്നു.”

“അതുപറഞ്ഞിട്ടു കാര്യമില്ല. ഇവറ്റയെ അവസാനം മനുഷ്യൻ തന്നെ കൊന്നുതിന്നും.”

-സസ്യത്തോട്ടത്തിലെ രണ്ടു തൈച്ചെടികൾ അല്‌പം അകലെ നില്‌ക്കുന്ന ആട്ടിൻകുട്ടികളെപ്പറ്റി സംസാരിക്കുകയാണ്‌.

Generated from archived content: story12_june.html Author: n_gopalakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English