സ്വപ്‌നത്തെ ചൊല്ലിയാണ് ഭാര്യയും ഭർത്താവും പിണങ്ങിയത്. മെർലിൻ മൺറോയെ കിനാവു കണ്ട അയാൾ മദർ തെരേസയെ ഓർക്കുകയായിരുന്നെന്നു ഭാര്യയോടു നുണ പറഞ്ഞതിനാൽ. മോഹൻലാലിനെ മനസാ വരിക്കുകയായിരുന്ന അവൾ, മഹാത്മജിയെക്കുറിച്ച് വിചാരിക്കുകയായിരുന്നെന്ന് അയാളോടു സത്യം പറയാഞ്ഞതിനാൽ.
Generated from archived content: story4_june7.html Author: muyyam_rajan
Click this button or press Ctrl+G to toggle between Malayalam and English