നിസ്സഹായന്റെ ദുരന്തക്കാഴ്‌ചകളും പ്രണയവും സംഗീതവുമെല്ലാം ഗിരീഷ് പുത്തഞ്ചേരിയുടെ കവിതകളിലുണ്ട്. പദങ്ങളുടെ ധാരാളിത്തം കവിതയുടെ ആശയങ്ങളിൽ പലപ്പോഴും വൈരുദ്ധ്യങ്ങൾ നിറയ്‌ക്കുന്നുണ്ട്. സിനിമാഗാനങ്ങളിലെ അർത്ഥശൂന്യപദങ്ങളിൽനിന്ന് ഗിരീഷ് മോചിതനാവേണ്ടതുണ്ട്. എങ്കിലും ഇദ്ദേഹം ഇനിയും കവിതകളെഴുതണം എന്നു തോന്നിപ്പിക്കുന്ന ചില രചനകളെങ്കിലും ‘തനിച്ചല്ല’ എന്ന ഈ സമാഹാരത്തിലുണ്ട്. ‘ഹൃദയം കടഞ്ഞെടുത്ത്’, ‘അപരാഹ്നം’, ‘ശ്രദ്ധാഞ്ഞ്‌ജലി’ തുടങ്ങിയവ. വിജയലക്ഷ്‌മിയുടെ അവതാരിക.
പ്രസാഃ പാപ്പിയോൺ. വില ഃ 35 രൂ.
Generated from archived content: book5_july_05.html Author: murali_malappuram
Click this button or press Ctrl+G to toggle between Malayalam and English