മോഹനകൃഷ്ണൻ കാലടി രചിച്ച മഴപ്പൊട്ടൻ

രൂപത്തിലോ കാഴ്‌ചയിലോ ഭാവത്തിലോ തന്റേതുമാത്രമായ ഒരു സ്വത്വം കണ്ടെത്തുന്നതിൽ പരാജയപ്പെടുന്നവരാണ്‌ പുതു നിരക്കവികളിൽ പലരും. ആരുടേതെന്നു വേർതിരിച്ചെടുക്കാനാവാത്ത ചെറിയ ഒറ്റയൊറ്റക്കവിതകൾ. മിനിക്കഥയും കവിതയും തമ്മിലുള്ള അതിർവരമ്പ്‌ മാഞ്ഞുപോകുന്നവ. ഇവരിൽ അല്പം വ്യത്യസ്തനാണ്‌ മോഹനകൃഷ്ണൻ കാലടി. ഗ്രാമ്യപദങ്ങളും പരിസരങ്ങളും ബാല്യഭാവവുമായി അദ്ദേഹത്തിന്റെ കവിതകൾ വേറിട്ടു നിൽക്കുന്നുണ്ട്‌. മനുഷ്യഭാവങ്ങളെ പ്രകൃതിയുമായി ഇണക്കിനിർത്തുന്നതിൽ അദ്ദേഹം ഒട്ടൊക്കെ വിജയിക്കുന്നുമുണ്ട്‌. ഇതിലെ മഴപ്പൊട്ടൻ, കഴുതരാഗം, മിണ്ടാത്തവൾ തുടങ്ങിയ കവിതകൾ ശ്രദ്ധേയം. അമിത പ്രശംസ ഒരു കവിയെയും സൃഷ്ടിച്ചിട്ടില്ലെന്ന്‌ അവതാരിക എഴുതിയ വിജു നായരങ്ങാടിയോട്‌ പറയാൻ തോന്നുന്നു.

പ്രസാ ഃ ഡിസി

വില ഃ 35 രൂ.

Generated from archived content: book2_sep3_07.html Author: murali_malappuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English