ഒന്നരവയസ്സായ ചെറുമോന്റെ കരച്ചിൽ നിർത്താൻ ഞാനൊരു ഓലപ്പന്തു നീട്ടി. ചെറുമോൻ കരഞ്ഞു. പിന്നെ ഞാനൊരു ക്രിക്കറ്റ് ബാറ്റും ബോളും നീട്ടി. ചെറുമോൻ കരച്ചിൽ തന്നെ. പിന്നെ ഞാനൊരു തോക്കു നീട്ടി. ചെറുമോൻ ചിരിച്ചു.
Generated from archived content: story2_may17.html Author: mundoor_sethumadhavan