എന്റെ കഥ

ഞാനിരുന്ന സ്ഥലത്ത്‌ പിന്നീട്‌ വന്നുനോക്കുമ്പോൾ എന്നെ കാണുന്നില്ല അതാ ഒരു മൺപുറ്റ്‌. പുറ്റ്‌ വളർന്നു. പിളർന്നു. പുറ്റിൽ നിന്നും ഞാൻ പുറത്തുവരുന്നില്ല. എന്റെ അന്ധാളിപ്പ്‌ ചുഴലിയായി. ആ കാറ്റിൽ, പുറ്റിൽനിന്നും പുറത്തേക്കുവന്ന എഴുത്തോലയിൽ വക്കുപൊട്ടിയ വാക്കുകൾ പിടയുന്ന നെഞ്ചോടെ ഞാൻ നോക്കി. വാക്കുകൾ രൂപമാകുന്നു. വക്കുപൊട്ടിയ എന്റെ രൂപം എന്റെ കഥ.

Generated from archived content: story1_july.html Author: mundoor_sethumadhavan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here