രാവിലെ 8.10. മുമ്പിൽ എന്റെ പത്താം ക്ലാസ്. 60 കുട്ടികൾ. പിറകിലെ ബഞ്ചിൽ ഒരു കുട്ടി അല്‌പം കറുത്ത് അല്‌പം മെലിഞ്ഞ് അല്‌പം വിളർത്ത് അല്‌പം വിശന്ന് കത്തുന്ന കണ്ണുകൾ. അവനെ കണ്ടാൽ ഞാൻ വെളിച്ചപ്പാടാവുന്നു. പിന്നെ ഒരു വിറയലാണ്. മഴ തോരുമ്പോൾ-മുന്നിലെ മൗനത്തിൽ അത്ഭുതം കത്തുന്ന അവന്റെ കണ്ണുകൾ. ഞാൻ പഠിപ്പിക്കുന്നത് അവനെയാണ്. ആ കുട്ടി ഞാനാണ്. എന്റെ കുട്ടിക്കാലമാണത്.
ഒരദ്ധ്യാപകനായി എന്നത് എന്റെ സുകൃതം. ഒരു നല്ല ക്ലാസെടുക്കുക, ഒരു നല്ല കഥയെഴുതുക- രണ്ടും എനിക്ക് ഒരുപോലെയാണ് അന്നും ഇന്നും.
Generated from archived content: essay1_mar29_06.html Author: mundoor_sethumadhavan