മുൾക്കിരീടം

വാക്കുകൾ കീറി

മുറിക്കുമാത്മാവുമായ്‌

നേർക്കുനേർ നിൽക്കുന്നു ഞാൻ

ഓരോ നിമിഷവും

കുത്തിനോവിക്കലാൽ

നേടുന്നു നിർവൃതി നീ.

“ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം”

ത്യാഗത്തിനർത്ഥം തിരിയില്ലയെങ്കിലും

മാംസനിബദ്ധമാം രാഗത്തിനിത്രയ്‌ക്കു

മാത്രം മനഃക്ലേശമാവശ്യമില്ലെടോ.

Generated from archived content: poem1_feb15_07.html Author: mullanezhi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English