നെല്ലിപ്പടി

 

 

പരുക്കനെങ്കിലു-
മൊരു തരിമണ്ണ്‌
വിളർത്തതെങ്കിലു-
മൊരു തുണ്ടാകാശം

അതെന്റെ സ്വപ്‌നമാ-
ണതെന്റെ സ്വന്തമാ-
ണതും കൈയേറുവാ-
നവൻ മുതിരുമ്പോൾ

സഹിപ്പതെങ്ങനെ?
സട കുടയുന്നു
സമരവീര്യവും
പ്രകൃതിയും ഞാനും.

 

Generated from archived content: poem10_apr13.html Author: mullanezhi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English