വിപര്യയം

സ്‌നേഹസന്ദേശവുമായി അവരെത്തി. മുറിവേറ്റവരും നടുവൊടിഞ്ഞവരും മാനഭംഗപ്പെട്ടവരും അർദ്ധപ്രാണരുമായ അവരെ സഹായിക്കാൻ, സമാശ്വസിപ്പിക്കാൻ.

വീണു കിടക്കുന്നവരെല്ലാം ക്ലേശത്തോടെ എഴുന്നേറ്റു. വേദന കടിച്ചമർത്തി അവരൊരുമിച്ചു പറഞ്ഞുഃ

വേണ്ട, നിങ്ങളെയല്ല ഞങ്ങൾക്കു വേണ്ടത്‌. അവർ മതി. ഞങ്ങളെ ഇങ്ങനെയാക്കിയവരില്ലേ, അവർ തന്നെ. അവർ തന്നെ.

Generated from archived content: story13_june.html Author: ms_kumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here