ജനങ്ങളെ നേരറിയിക്കാൻ ബാധ്യസ്ഥമായ മാധ്യമങ്ങളുടെ അന്തഃപുര രഹസ്യങ്ങളിലേയ്‌ക്കു മിഴി തുറക്കുന്ന വ്യത്യസ്‌തമായ ഒരു ഗ്രന്ഥമാണിത്. മതവും സമൂഹവുമെല്ലാം ഇവിടെ ആഴത്തിൽ ചർച്ച ചെയ്യപ്പെടുന്നു. പ്രതിസന്ധിഘട്ടങ്ങളിൽ പോലും നട്ടെല്ലോടെ നിവർന്നുനിന്ന് സമൂഹത്തെ പ്രകാശമാനമാക്കുന്ന സുകുമാർ അഴീക്കോട്, ബി.ആർ.പി.ഭാസ്‌കർ തുടങ്ങിയവരുടെ സദ്‌പ്രവൃത്തിയുടെ പിൻബലമുളള വാക്കുകൾ മൂല്യബോധം വെടിയുന്ന സമൂഹം ഉരുവിട്ടു പഠിക്കേണ്ടതാണ്. ഇത്തരം ഒരു ഗ്രന്ഥം യാഥാർത്ഥ്യമാക്കിയ കമൽ റാം സജീവും പാപ്പിയോണും അഭിനന്ദനം അർഹിക്കുന്നു.
പ്രസാഃ പാപ്പിയോൺ
വില ഃ 40 രൂ.
Generated from archived content: book3_june.html Author: mr_rajani
Click this button or press Ctrl+G to toggle between Malayalam and English