ഏഴാച്ചേരി രാമചന്ദ്രൻ രചിച്ച കേദാരഗൗരി

ഏഴകളുടെ ചേരിയിൽ നിന്നുകൊണ്ട്‌ സാർവ്വ ദേശീയതയുടെ സാംസ്‌കാരികലോകം സൃഷ്‌ടിക്കുന്ന ഏഴാച്ചേരിയുടെ 30 കവിതകളുടെ സമാഹാരമാണ്‌ ഈ കൃതി. ‘കടൽമഞ്ഞ്‌’ മുതൽ ‘അനുഗ്രഹങ്ങൾ’ വരെയുളള കവിതകളിൽ മിക്കതും ആനുകാലികങ്ങളിൽ വന്നപ്പോൾ തന്നെ ശ്രദ്ധിക്കപ്പെട്ടവയാണ്‌.

“പറവയ്‌ക്ക്‌ ചിറകുകൾപോലെ, ഏഴാച്ചേരിയുടെ കവിതയ്‌ക്കു താളം അഴകും കരുത്തും നൽകുന്നു”വെന്ന ഒ.എൻ.വി.യുടെ നിരീക്ഷണം (അവതാരികയിൽ) അന്വർത്ഥം.

കവിതയിലെ വെട്ടുകിളികളാൽ നയിക്കപ്പെടുന്ന ഗൂഢസംഘങ്ങൾ എത്ര കണ്ണടച്ചിരുട്ടാക്കിയാലും മനുഷ്യപക്ഷത്തു നില്‌ക്കുന്ന കവിതകൾ ശക്തിയാർജ്ജിക്കുമെന്നതിന്റെ പ്രത്യക്ഷോദാഹരണമാണ്‌ ഏഴാച്ചേരിക്കവിത.

പ്രസാഃ ഡി.സി.

വില ഃ 38 രൂ.

Generated from archived content: book1_may.html Author: mr_rajani

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here