കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യമാകുന്ന 101 ബുദ്ധ ജാതക കഥകളാണ് ഡോ.കെ.ശ്രീകുമാറിന്റെ ‘101 ജാതകകഥകൾ’ എന്ന ഈ കൃതിയിൽ. പുനരാഖ്യാനത്തിൽ സ്വീകരിച്ച സ്വാതന്ത്ര്യം കഥകളെ മിഴിവുറ്റതാക്കിയിട്ടുണ്ട്. ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാൻ പ്രേരിപ്പിക്കുന്ന രീതിയിലാണ് കഥകളുടെ ആഖ്യാനം.
നോവൽ, കഥ, പുനരാഖ്യാനം എന്നീ വിഭാഗങ്ങളിലായി മുപ്പതോളം ബാലസാഹിത്യകൃതികൾ രചിച്ച ശ്രീകുമാറിന്റെ കൈത്തഴക്കം ഈ കൃതിയിലും കാണാം. ‘ഗുരുവില്ലെങ്കിൽ’ തൊട്ട് ‘അമ്മയാര്?’ വരെയുളള കഥകൾ ആരെയും നന്മയുടെ വെളിച്ചത്തിലേയ്‌ക്കുണർത്തും.
പ്രസാഃ പൂർണ്ണ. വില ഃ 110 രൂ.
Generated from archived content: book1_july_05.html Author: mr_rajani
Click this button or press Ctrl+G to toggle between Malayalam and English